അനധികൃത മദ്യവിൽപ്പന: രണ്ട് പേർ പിടിയിൽ

കോതമംഗലം ഹോസ്റ്റൽ ജംഗ്ഷനിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ 23.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി
Illegal liquor sale in Kothamangalam: 47 bottles seized, two arrested

അനീഷ്

Updated on

കോതമംഗലം: അനധികൃതമായി മദ്യവിൽപ്പന നടത്തിയതിന് രണ്ട് പേർ പിടിയിൽ. ഇരമല്ലൂർ ഇളമ്പ്ര മേത്താനത്ത് വീട്ടിൽ അനീഷിനെയും (41) തൃക്കാക്കര കൈപ്പടമുഗൾ സ്വദേശിയായ 18 വയസുകാനെയുമാണ് കോതമംഗലം പൊലീസ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് കോതമംഗലം ഹോസ്റ്റൽ ജംഗ്ഷൻ ഭാഗത്തെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. 47 കുപ്പികളിലായി 23.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നു.

ഇൻസ്പെക്റ്റർ എ.ആർ. പ്രശാന്ത് കുമാർ, എസ്ഐമാരായ എൽദോ, അജികുമാർ, പി.എ. മനാഫ്, എഎസ്ഐ പി.ജെ. സിജി, എസ് സിപിഒമാരായ അഭിലാഷ്, പ്രിജീഷ് മാത്യു, രഞ്ജിഷ്, ജയേഷ്, ഷിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

logo
Metro Vaartha
www.metrovaartha.com