
ചെന്നൈ: കാമുകിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ശേഷം യുവാവ് ജീവനൊടുക്കി. തമിഴ്നാട് (Tamil Nadu) ധർമാപുരിയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
യുവതിയെ കൊന്ന ശേഷം 47 കാരന്‍ സമീപത്തുള്ള മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. ലക്ഷ്മിയെന്ന 37കാരിയാണ് കൊല്ലപെട്ടത്. ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്ന വീഡിയോയിൽ മുനിരാജ് ലക്ഷ്മിയുടെ (Lakshmi) മൃതദേഹം കൈയ്യിൽ പിടിച്ച് കരയുന്നത് കാണാനാകും.
മുനിരാജ് എന്ന യുവാവും ലക്ഷ്മിയും പ്രണയത്തിലായിരുന്നു. ഇരുവരും കെട്ടിടനിർമ്മാണ തൊഴിലാളികളായിരുന്നു. എന്നാൽ 7 മാസങ്ങൾക്ക് മുന്‍പ് ലക്ഷ്മി മറ്റൊരാളെ വിവാഹം ചെയ്തു. ഇതിന്‍റെ പകയിലാണ് ആളില്ലാത്ത സമയത്ത് മുനിരാജ് വീട്ടിൽ എത്തുകയും ലക്ഷ്മിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതും. കൊലയ്ക്ക് ശേഷം യുവതിയുടെ മൃതദേഹവുമായി മുനിരാജ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും കാമരാജനഗർ അഡീഷ്ണൽ സൂപ്രണ്ട് ഉദേഷ് പറയുന്നു.