
ഗുവാഹത്തി: കൈക്കൂലി വാങ്ങുന്നതിനിടെ ആസാമിലെ ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ പിടിയിൽ. സംസ്ഥാന ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ മീനാക്ഷി കക്കട്ടി കാലിതയാണ് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ വിജിലന്‍സ് പിടിയിലാകുന്നത്
ജി.എസ്.ടി ഓൺലൈൻ പ്രവർത്തനങ്ങൾ വീണ്ടും റീ ആക്ടാവ് ആക്കുന്നതിനായി പരാതിക്കാരനോട് ഇവർ പണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പരാതിക്കാരന്‍ വിജിലന്‍സിന് പരാതി നൽകുകയായിരുന്നു. ശേഷം ടാക്സ് അസിസ്റ്റന്‍റ് കമ്മീഷണറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 65 ലക്ഷത്തിലേറെ രൂപയുടെ നോട്ടുകൾ പിടിച്ചെടുക്കുകയായിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.