ജോലി കഴിഞ്ഞ് മടങ്ങിയ ഗർഭിണിയായ നഴ്സിനെ ലൈംഗികമായി ഉപദ്രവിച്ചു; ടാക്സി ഡ്രൈവർ അറസ്റ്റിൽ

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

ബെംഗളൂരു: ജോലികഴിഞ്ഞ് മടങ്ങിയ നഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. കമ്മസാന്ദ്രാ സ്വദേശി അവിനാഷ് (26) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂലൈ 29 നാണ് കേസിനാസ്പദമായ സംഭവം. ഇലക്ട്രോണിക് സിറ്റിക്കു സമീപമുള്ള ഹെൽത്ത് കെയറിൽ നഴ്സായി ജോലി ചെയ്യുന്ന യുവതിയാണ് അക്രമത്തിനിരയായത്. രാത്രി ഏഴരയോടെ ജോലി കഴിഞ്ഞിറങ്ങിയ ശേഷം വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴാണ് പ്രതി വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറുമായെത്തിയത്. വേണ്ടെന്ന് പറഞ്ഞെങ്കിലും ഇയാൾ നഴ്സിനെ പിന്തുടരുകയായിരുന്നു.

തുടർന്ന് ലൈംഗിക ചുവയോടെ സംസാരിക്കുകയും അയാളോടൊപ്പം ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തു. കൂടെ ചിലവഴിക്കുന്ന ഓരോ മണിക്കൂറിനും ഒരു ലക്ഷം രൂപ വീതം തരാമെന്നു പറഞ്ഞതായും പരാതിയിൽ പറയുന്നു. തുടർന്ന് യുവതി ബഹളം വെച്ചതോടെ ഇയാൾ യുവതിയുടെ നെഞ്ചിൽ സ്പർശിക്കുകയും കയറിപ്പിടിച്ചതായും പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com