teacher cuts girl hair on teacher day as punishment at madhya pradesh
വിദ്യാർഥിയുടെ മുടി മുറിച്ച് അധ്യാപകൻ; പഠിക്കാത്തതിനാലെന്ന് വിശദീകരണം; കേസ്

വിദ്യാർഥിനിയുടെ മുടി മുറിച്ച് അധ്യാപകൻ, പഠിക്കാത്തതിനാലെന്ന് വിശദീകരണം; ക്രിമിനൽ കേസ്

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
Published on

ഭോപ്പാൽ: മധ്യപ്രദേശിൽ അധ്യാപക ദിനത്തിൽ വിദ്യാർഥിനിയുടെ മുടി മുറിച്ച് അധ്യാപകൻ. പഠിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കത്രിക കൊണ്ട് അധ്യാപകൻ വിദ്യാർഥിയുടെ മുടി മുറിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീർ സിഹ് മേധ അധ്യാപകനാണ് ഇങ്ങനെ ചെയ്തതെന്നും ഇയാളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തതെന്നും റിപ്പോർ‌ട്ടുണ്ട്. ഇയാൾക്കെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ കളക്ടർ വ്യക്തമാക്കി. സെമൽഖേദിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം.

സ്കൂളിൽ നിന്ന് നിർത്താതെയുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് സംഭവം പുറത്തെത്തിച്ചത്. കൈയിൽ കത്രികയുമായി കുട്ടിയുടെ മുടിയിൽ പിടിച്ചു നിൽക്കുന്ന അധ്യാപകന്‍റെ ചിത്രങ്ങളാണ് സമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്നത്. വീഡിയോ പ്രദേശവാസികൾ പകർത്തുമ്പോൾ അധ്യാപകൻ ഭീഷണി ഉയർത്തുന്നതും തൊട്ടടുത്ത് നിന്ന് കരയുന്ന കുട്ടിയേയും ദൃശ്യങ്ങളിൽ കാണാം. അധ്യാപകൻ മദ്യപിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു.

logo
Metro Vaartha
www.metrovaartha.com