10 വയസുകാരിയെ പീഡിപ്പിച്ച കരാട്ടെ അധ്യാപകന് 110 വർഷം തടവ്

2.75 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി
teacher molested a 10-year-old girl jailed for 110 years
10 വയസുകാരിയെ പീഡിപ്പിച്ച കരാട്ടെ അധ്യാപകന് 110 വർഷം തടവ്

കോട്ടയം: 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 110 വർഷം തടവ്. കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പി.പി. മോഹനൻ (51) എന്ന പ്രതിയെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. റോഷന്‍ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചാല്‍ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്.

2023 സെപ്റ്റംബർ 17 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ഷൈൻ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com