
പ്രതികൾ
കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎ നൽകി കോളെജ് അധ‍്യാപികയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ഫിറോസ് (28) കോട്ടയം സ്വദേശി മാർട്ടിൻ ആന്‍റണി (27) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അധ‍്യാപിക കളമേശരി പൊലീസിൽ പരാതി നൽകിയത്. എംഡിഎംഎ നൽകി ബോധം കെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഒറ്റയ്ക്കും കൂട്ടമായും നിരവധി തവണ ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്ളാറ്റിൽ വച്ചാണ് സംഭവം നടന്നത്.