കാൽ തൊട്ട് വണങ്ങാത്തതിനു മർദനം; 31 വിദ്യാർഥികൾക്ക് പരുക്ക്

പ്രഭാത പ്രാർഥനയ്ക്കു ശേഷം കാൽ തൊട്ട് വണങ്ങിയില്ലെന്ന് ആരോപിച്ച് മുളവടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
teacher suspended for brutally harassing children

Odisha teacher suspended for cruelty

Updated on

ബരിപാദ: കാൽ തൊട്ട് വണങ്ങാത്തതിന് മുപ്പത്തിയൊന്ന് വിദ്യാർഥികളെ മർദിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു. ഒഡീഷയിലെ മയുർഭഞ്ച് ജില്ലയിലാണ് സംഭവം.

പ്രഭാത പ്രാർഥനയ്ക്കു ശേഷം കാൽ തൊട്ട് വണങ്ങിയില്ലെന്ന് ആരോപിച്ച് മുളവടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സർക്കാർ അപ്പർ പ്രൈമ‍റി സ്കൂളിലെ അധ്യാപികയായ സുകാന്തി കരിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്.

ആറ്, ഏഴ്, എട്ട് ക്ലാസുകളിലുള്ള കുട്ടികളെയാണ് മർദിച്ചത്. പരുക്കേറ്റ വിദ്യാർഥികൾ ബെറ്റനോടി ആശുപത്രിയിൽ ചികിത്സ നേടി. ഹെഡ് മാസ്റ്റർ പൂർണചന്ദ്ര ഓജ, ജില്ല വിദ്യാഭ്യാസ ഓഫിസർ ബിപ് ലഭ് കർ എന്നിവരുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് അധ്യാപികക്കെതിരായ നടപടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com