Crime
വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ആലപ്പുഴയിൽ ടിടിഐ അധ്യാപകൻ അറസ്റ്റിൽ
ചെട്ടികുളങ്ങര പഞ്ചായത്തിൽ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാനാണ് പിടിയിലായ ശ്രീജിത്ത്
ആലപ്പുഴ: വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ ടിടിഐ അധ്യാപകൻ അറസ്റ്റിൽ. ആമ്പലപ്പുഴ കാക്കാഴം ടിടിഐ അധ്യാപകൻ ശ്രീജിത്താണ് അറസ്റ്റിലായത്.
ചെട്ടികുളങ്ങര പഞ്ചായത്തിൽ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാനാണ് പിടിയിലായ ശ്രീജിത്ത്. സംഭവത്തിൽ ടിടിഐ അധികൃതർ നടപടിയെടുക്കാത്തതിനാൽ വിദ്യാർഥികൾ പൊലീസിൽ നേരിട്ട് പരാതി നൽകുകയായിരുന്നു.