അപ്പാർട്ട്മെന്‍റിന്‍റെ 30ാം നിലയിൽ നിന്ന് ചാടി ടെക്കി ജീവനൊടുക്കി

ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഭരത് (30) ആണ് മരിച്ചത്

Techie ends life by jumping from the 30th floor of an apartment.

അപ്പാർട്ട്മെന്‍റിന്‍റെ 30ാം നിലയിൽ നിന്ന് ചാടി ടെക്കി ജീവനൊടുക്കി

Updated on: 

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിൽ അപ്പാർട്ട്മെന്‍റിന്‍റെ 30ാം നിലയിൽ നിന്ന് ചാടി യുവ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ നാനക്റാംഗുഡ മേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഭരത് (30) ആണ് മരിച്ചത്. ഹൈദരാബാദിൽ സുഹൃത്തിനെ കാണാനെത്തിയ ഭരത് സുഹൃത്തിന്‍റെ അപ്പാർട്ട്മെന്‍റിൽ താമസിക്കുകയായിരുന്നു. ഭരത്തിന്‍റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ടെങ്കിലും ജീവനൊടുക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ഗച്ചിബൗളി പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com