ഓൺലൈൻ ഗെയിമിങ്ങിനായി നിരന്തരം പണം ആവശ്യപ്പെട്ടു; 15 കാരനെ അമ്മാവൻ കുത്തിക്കൊന്നു

അമ്മാവനായ നാഗപ്രസാദ് മൂന്നു ദിവസത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
Teenage boy killed by uncle in Bengaluru over money for online games

ഓൺലൈൻ ഗെയിമിങ്ങിനായി നിരന്തരം പണം ആവശ്യപ്പെട്ടു; 15 കാരനെ അമ്മാവൻ കുത്തിക്കൊന്നു

file
Updated on

ബംഗളൂരു: ബംഗളൂരുവിലെ കുംബരഹള്ളിയിൽ 15 കാരനെ അമ്മാവൻ കൊലപ്പെടുത്തി. കൗമാരക്കാരൻ അമോഘാണ് മരിച്ചത്. സംഭവം നടന്ന് മൂന്നു ദിവസങ്ങൾക്ക് ശേഷം അമ്മയുടെ സഹോദരനായ നാഗപ്രസാദ് സോളദേവനഹള്ളി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

അമോഘ് ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു. പലപ്പോഴും അമ്മാവന്‍റെ പക്കൽ നിന്നും ഇതിനായി പണം വാങ്ങിയിരുന്നു. എന്നാൽ നിരന്തര പണം ചോദിക്കുന്നത് അദ്ദേഹത്തെ വിഷമിപ്പിച്ചു. തുടർന്ന് ഓഗസ്റ്റ് 4 ന് പുലർച്ചെ - ഏകദേശം 5 മണിയോടെ അമോഘ് ഉറങ്ങിക്കിടക്കുമ്പോൾ, നാഗപ്രസാദ് കത്തി ഉപയോഗിച്ച് ആൺകുട്ടിയെ മാരകമായി മുറിവേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.

ശേഷം മൂന്നു ദിവങ്ങൾക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് അമോറിന്‍റെ മൃതദേഹം പൊലീസ് ഫോറൻസിക് പരിശോധനക്കായി അയച്ചു. നാഗപ്രസാദ് പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും വീണ്ടും പണം ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com