പിതാവിനെ കൊലപ്പെടുത്തിയശേഷം മെട്രൊ ട്രെയ്നിന് മുൻപിൽ ചാടി കൗമാരക്കാരൻ ജീവനൊടുക്കി

ഉറങ്ങിക്കിടക്കവേ പിതാവിനെ കൊലപ്പെടുത്തിയ ശേഷം വീട് വിട്ടിറങ്ങിയ കൗമാരക്കാരൻ നോയ്ഡ സെക്റ്റർ 52 മെട്രൊ സ്റ്റേഷനിൽ എത്തി ട്രെയ്നിന് മുൻപിൽ ചാടുകയായിരുന്നു
Teenager kills father, then jumps in front of a metro train and ends his life.

പിതാവിനെ കൊലപ്പെടുത്തി മെട്രൊ ട്രെയ്നിന് മുൻപിൽ ചാടി ജീവനൊടുക്കി കൗമാരക്കാരൻ

file
Updated on

നോയ്ഡ: പിതാവിനെ കൊലപ്പെടുത്തിയശേഷം മെട്രൊ ട്രെയ്നിന് മുൻപിൽ ചാടി 16 വയസുകാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ നോയ്ഡ സെക്റ്റർ 73ലാണ് സംഭവം.

ട്യൂട്ടറായ രാജു ശർമയാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കവേ പിതാവിനെ കൊലപ്പെടുത്തിയ ശേഷം വീട് വിട്ടിറങ്ങിയ കൗമാരക്കാരൻ നോയ്ഡ സെക്റ്റർ 52 മെട്രൊ സ്റ്റേഷനിൽ എത്തി ട്രെയ്നിന് മുൻപിൽ ചാടുകയായിരുന്നു. മെട്രൊ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് കൗമാരക്കാരനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാടക വീട്ടിൽ പിതാവിനൊപ്പമായിരുന്നു കൗമാരക്കാരൻ താമസിച്ചിരുന്നത്. കോവിഡിന് പിന്നാലെ രാജുവിനെ ഉപേക്ഷിച്ചു പോയ കൗമാരക്കാരന്‍റെ മാതാവ് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. അമ്മ വീടു വിട്ടതിനു പിന്നാലെ പിതാവിന്‍റെ പരുഷമായ പെരുമാറ്റത്തിൽ കൗമാരക്കാരൻ മാനസികമായി തകർന്ന നിലയിലായിരുന്നെന്നാണ് വിവരം. സംഭവത്തിൽ നോയ്ഡ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com