പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറി; കാമുകിയെ വെട്ടിക്കൊന്ന് യുവാവ്

കോടാലി ഉപയോഗിച്ചാണ് അലഖ്യയെ യുവാവ് വെട്ടിക്കൊന്നത്
Representative Image
Representative Image

ഹൈദരാബാദ്: തെലങ്കാനയിലെ നിർമൽ ജില്ലയിൽ യുവതിയെ യുവാവ് വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് മാതാപിതാക്കൾ ഉറപ്പിച്ച കല്യാണത്തിന് പെൺകുട്ടി സമ്മതിച്ചതോടെ പ്രകോപിതനായ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു. അലഖ്യ എന്ന യുവതിയാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തയ്യൽ സ്ഥാപനത്തിൽ നിന്ന് സഹോദരിയോടൊപ്പം വരികയായിരുന്ന അലഖ്യയെ കാമുകൻ ജുകാന്തി ശ്രീകാന്ത് കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അലേഖ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തിൽ യുവതിയുടെ സഹോദരിക്കും പരുക്കേറ്റിട്ടുണ്ട്.ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട ശ്രീകാന്ത് ഒളിവിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com