ക്രൂര ബലാത്സംഗത്തിനു ശേഷം കൊലപാതകം; തെലങ്കാനയിൽ 5 സ്ത്രീകളടക്കം 6 പേരെ കൊലപ്പെടുത്തിയ പരമ്പര കൊല‍യാളി പിടിയിലായി

രണ്ടുവര്‍ഷത്തിനിടെയാണ് പ്രതി അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു
telangana serial killer who killed six within two years arrested
തെലങ്കാനയിൽ 5 സ്ത്രീകളടക്കം 6 പേരെ കൊലപ്പെടുത്തിയ കൊല‍യാളി പിടിയിലായി
Updated on

ഹൈദരാബാദ്: തെലങ്കാനയിൽ 5 സ്ത്രീകളടക്കം 6 പേരെ കൊലപ്പെടുത്തിയ പരമ്പര കൊല‍യാളി പിടിയിലായി. കൂലിപ്പണിക്കാരനായ ബി. കാസമയ്യ എന്ന കാസിമിനെയാണ് മെഹബൂബ്‌നഗറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മെയ് മാസത്തില്‍ ഒരുസ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് കാസിമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തതോടെയാണ് ബാക്കി അഞ്ച് കൊലപാതകങ്ങളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

രണ്ടുവര്‍ഷത്തിനിടെയാണ് പ്രതി അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ കാസിം തെരുവുകളിലാണ് അന്തിയുറങ്ങാറുള്ളതഅന്തിയുറങ്ങാറുള്ളത്. അഞ്ച് സ്ത്രീകളെയും ഇയാള്‍ ക്രൂരമായി ബലാത്സംഗംചെയ്തശേഷമാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സ്ത്രീകളില്‍ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞറിഞ്ഞു.പ്രതിയുടെ ക്രൂരതയ്ക്കിരയായ മറ്റൊരാള്‍ മല്ലേഷ് എന്ന കൂലിപ്പണിക്കാരനാണ്. പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഈ കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com