പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര മാനേജർ കസ്റ്റഡിയിൽ

പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുന്നതിനിടെ നാട്ടുകാർ ഇയാളെ പിടികൂടുകയും തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു
Temple manager in custody for sexually assaulting a minor girl.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര മാനേജർ കസ്റ്റഡിയിൽ

representative image

Updated on

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്രത്തിലെ മാനേജരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹൈദരാബാദിന് സമീപത്തെ ക്ഷേത്രത്തിലെ മാനേജരായ 66കാരനെയാണ് കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റ് 13നാണ് സംഭവം നടന്നത്.

പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുന്നതിനിടെ നാട്ടുകാർ ഇയാളെ പിടികൂടുകയും തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം രാമചന്ദ്രപുരം പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com