
പത്തു വയസുകാരി കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തിനൊടുവിൽ; പ്രതിയെ പിടികൂടി
മൈസൂരു: ദസറ ആഘോഷത്തിനിടെ നാടോടി സംഘത്തിലെ പത്തു വയസുകാരി കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തിനെടുവിലെന്ന് പൊലീസ്. പ്രതിയായ മൈസൂരു സിദ്ധിലിംഗപുര സ്വദേശി കാർത്തികിനെ (31) പൊലീസ് വെടിവച്ചു കീഴ്പ്പെടുത്തി. മൈസൂരുവിലെ ദസറ ആഘോഷത്തിൽ ബലൂണുകളും കളിപ്പാട്ടങ്ങളും വിൽക്കാനെത്തിയതായിരുന്നു കുടുംബം.
ബുധനാഴ്ചത്തെ വിൽപ്പനയ്ക്ക് ശേഷം കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെ കാണാതാവുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കവിളിലും കഴുത്തിനും പരുക്കേറ്റിരുന്നു.
കുടുംബം നിന്നിരുന്ന സ്ഥലത്തെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാൽമുട്ടിനു വെടിവച്ചാണ് കീഴ്പ്പെടുത്തിയത്. പ്രതിയെ മുൻപു ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.