രണ്ട് പോക്സോ കേസുകളിൽ പ്രതിയായ 46 കാരൻ അറസ്റ്റിൽ

സൈബർ സെൽ മുഖേന നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയുടെ ഒളി സ്ഥലം കണ്ടെത്തിയത്
രണ്ട് പോക്സോ കേസുകളിൽ പ്രതിയായ 46 കാരൻ അറസ്റ്റിൽ

ആറന്മുള: നിരവധി ക്രിമിനൽ കേസുകളിലും രണ്ട് പോക്സോ കേസുകളിലും പ്രതിയായ എരുമക്കാട് മോടിയിൽ വീട്ടിൽ എം കെ സുരേഷിനെ (46 ) ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ നിന്ന് പത്തനംതിട്ട ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബർ മാസത്തിൽ ആറന്മുള പൊലീസ് സ്റ്റേഷനിൽ 2 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. 8 മാസമായി ഹൈദരാബാദ്, ചിറ്റൂർ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുകയായിരുന്നു.

സൈബർ സെൽ മുഖേന നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയുടെ ഒളി സ്ഥലം കണ്ടെത്തിയത്. തുടർന്ന് പ്രത്യേക അന്വേഷണസംഘം അവിടെയെത്തി ആന്ധ്രപ്രദേശ് പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. ആറന്മുള പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പത്തനംതിട്ട ഡിവൈഎസ്പി കെ നന്ദകുമാർ , ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, ആറന്മുള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അലോഷ്യസ് , സ്പെഷ്യൽ സ്ക്വാഡിലെ അംഗങ്ങളായ ജയകൃഷ്ണൻ , സുകേഷ് രാജ്, അബ്ദുൽ ഷഫീഖ്, ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സലിം, പ്രദീപ്, അനിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Trending

No stories found.

Latest News

No stories found.