മകളെ പ്രേമിച്ചതിന് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

ജനുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം.
the accused were arrested in the case of kidnapping and beating up a student for falling in love with his daughter
മകളെ പ്രേമിച്ചതിന് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
Updated on

കോഴിക്കോട്: മകളെ പ്രേമിച്ചതിന് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സ്വദേശികളായ മുനീർ, മുഫീദ്, മുബഷീർ, നാദപുരം വേളം സ്വദേശി ജുനൈദ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസറ്റ് ചെയ്തത്.

ജനുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി മുനീറിന്‍റെ മകളോട് വിദ്യാര്‍ഥിക്ക് പ്രണയമുണ്ടായിരുന്നു. ഇതിന്‍റെ വിരോധത്തില്‍ പേരാമ്പ്ര ബസ്റ്റാന്‍ഡിന് സമീപത്ത് നില്‍ക്കുകയായിരുന്ന കൗമാരക്കാരനെ പ്രതികള്‍ ബലം പ്രയോഗിച്ച് കാറില്‍ കടത്തികൊണ്ടുപോവുകയായിരുന്നു.

കുറ്റ്യാടിയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് വിദ്യാര്‍ഥിയെ ഇരുമ്പ് വടികൊണ്ട് മര്‍ദിച്ചുവെന്നാണ് കേസ്.

പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും മറ്റ് ഉദ്യേശങ്ങളുണ്ടായിരുന്നില്ലെന്നും പ്രതികള്‍ മൊഴി നല്‍കി. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com