ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് മയക്കുമരുന്നെത്തിക്കുന്ന പ്രധാന കണ്ണി പിടിയിൽ

ലഹരി സംഘത്തിലെ മുഖ‍്യ കണ്ണിയും കോഴിക്കോട് എലത്തൂർ സ്വദേശിയുമായ ഖുൽഫി യാസിനാണ് പിടിയിലായത്
the main man behind drug mafia; kozhikode native arrested

ഖുൽഫി യാസിൻ

Updated on

കോഴിക്കോട്: കോഴിക്കോട് ജില്ലയിലേക്ക് മാരക മയക്കുമരുന്നുകളായ എംഡിഎംഎ, മെത്താഫിറ്റമിൻ, ബ്രൗൺഷുഗർ എന്നിവ എത്തിച്ചു നൽകിയിരുന്നയാൾ പിടിയിൽ. ലഹരി സംഘത്തിലെ മുഖ‍്യ കണ്ണിയും കോഴിക്കോട് എലത്തൂർ സ്വദേശിയുമായ ഖുൽഫി യാസിനാണ് (മുഹമ്മദ് യാസിൻ) പിടിയിലായത്.

എലത്തൂർ പൊലീസ് ബംഗളൂരുവിലെ മടിവാളയിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോഴിക്കോട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബംഗളൂരുവിലെ മയക്കു മരുന്ന് മാഫിയയ്ക്ക് പിന്നിലുള്ള ലഹരി മരുന്ന് സംഘങ്ങളാണ് ഇയാൾക്ക് ലഹരിമരുന്നുകൾ മൊത്തമായി നൽകിയിരുന്നതെന്നാണ് പൊലീസ് കരുതുന്നത്. ബംഗളൂരുവിലേക്കെത്തുന്ന ഐടി, നഴ്സിങ് വിദ‍്യാർഥികളെ ലക്ഷ‍്യം വച്ചായിരുന്നു പ്രതി പ്രധാനമായും കച്ചവടം നടത്തിയിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com