ബിവറേജില്‍ വച്ച് കൂടെയുണ്ടായിരുന്നയാളുടെ തോളിൽ മുട്ടിയത് ചോദ്യം ചെയ്തു; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കയ്യിൽ കരുതിയിരുന്ന ഷേവിങ് ബ്ലേഡ് കൊണ്ട് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു
ബിവറേജില്‍ വച്ച് കൂടെയുണ്ടായിരുന്നയാളുടെ തോളിൽ മുട്ടിയത് ചോദ്യം ചെയ്തു; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ| The man who tried to kill the youth was arrested in kottayam
ബിവറേജില്‍ വച്ച് കൂടെയുണ്ടായിരുന്നയാളുടെ തോളിൽ മുട്ടിയത് ചോദ്യം ചെയ്തു; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കോട്ടയം: കടുത്തുരുത്തി ആദിത്യപുരത്ത് പ്രവർത്തിക്കുന്ന ബിവറേജില്‍ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ ആയാംകുടി ഭാഗത്ത് മേലേടത്തു കുഴുപ്പിൽ വീട്ടിൽ അനുരാഗ് (27) എന്നയാളെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി എട്ടരയോടെ ആദിത്യപുരത്ത് പ്രവർത്തിക്കുന്ന ബിവറേജിൽ എത്തിയ മുട്ടുചിറ സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും മർദിക്കുകയും, കയ്യിൽ കരുതിയിരുന്ന ഷേവിങ് ബ്ലേഡ് കൊണ്ട് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവ് ബിവറേജിൽ എത്തിയ സമയം അനുരാഗിന്റെ കൂടെയുണ്ടായിരുന്നയാളുടെ തോളിൽ യുവാവ് മുട്ടിയതിനെ തുടർന്ന് ഇയാൾ യുവാവിനെ ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം യുവാവ് ബിവറേജിൽ നിൽക്കുന്ന സമയം ഇവർ സംഘം ചേർന്ന് എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.

തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ കെ. ധനപാലൻ എസ്.ഐ മാരായ ശരണ്യ എസ്.ദേവൻ, സജി ജോസഫ്, സി.പി.ഓ മധു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി.

Trending

No stories found.

Latest News

No stories found.