ബിഹാറിൽ നിയമ മന്ത്രിയുടെ വീട്ടിൽ മോഷണം; സ്വർണവും വെള്ളിയും 7 ലക്ഷം രൂപയും കവർന്നു

മന്ത്രി സഞ്ജയ് സിങ് ടൈഗറിന്‍റെ പട്നയിലെ എജി കോളനിയിലുള്ള വസതിയിലാണ് മോഷണം നടന്നത്
Minister Sanjay Singh Tiger

മന്ത്രി സഞ്ജയ് സിങ് ടൈഗർ

Updated on: 

പട്ന: ബിഹാറിൽ നിയമ-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സ്വകാര്യ വസതിയിൽ മോഷണം. 600 ഗ്രാം സ്വർണം, രണ്ട് കിലോഗ്രാം വെള്ളി, ഏഴ് ലക്ഷം രൂപ എന്നിവയാണ് കവർന്നത്.

മന്ത്രി സഞ്ജയ് സിങ് ടൈഗറിന്‍റെ പട്നയിലെ എജി കോളനിയിലുള്ള വസതിയിലാണ് മോഷണം നടന്നത്. ആറ് ഫ്ലാറ്റുകൾ അടങ്ങിയതാണ് മന്ത്രിയുടെ വസതി. മന്ത്രിയുടെ മൂന്ന് സഹോദരൻമാരാണ് ഈ വസതിയിൽ സ്ഥിരമായി താമസിച്ചിരുന്നത്. ഇടയ്ക്കിടെ മന്ത്രിയും താമസത്തിന് എത്തുമായിരുന്നു.

ഛാഠ് ആഘോഷത്തിൽ പങ്കെടുക്കാനായി സഹോദരൻമാർ നാട്ടിലേക്ക് പോയ വേളയിൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നത്. നവംബർ 15ന് പുലർച്ചെ നടന്ന മോഷണത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. നവംബർ 16നാണ് മോഷണവിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. സംഭവത്തിൽ സെക്രട്ടേറിയറ്റ് സബ്-ഡിവിഷണൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.