യശ്വന്ത്പുർ-കണ്ണൂർ‌ എക്സ്പ്രസ് ട്രെയിനിൽ വൻ കവർച്ച; ആഭരങ്ങളും പണവും ഫോണുകളും നഷ്ടപ്പെട്ടു

പണവും ഫോണുകളുമെല്ലാം കവർന്ന ശേഷം മോഷ്ടാക്കൾ യാത്രക്കാരുടെ ബാഗുകൾ ശുചിമുറിയിൽ ഉപേക്ഷ‍ിക്കുകയായിരുന്നു
Representative Image
Representative Image

സേലം: യശ്വന്ത്പുർ-കണ്ണൂർ‌ എക്സ്പ്രസ് ട്രെയിനിൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ മൊബൈൽ ഫോണുകളും ആഭരണങ്ങളും നഷ്ടപ്പെട്ടു. സേലത്തിനു ധർമപുരിക്കും ഇടയിൽ ട്രെയിനിന്‍റെ എസി കോച്ചുകളിലാണ് കവർച്ച. സംഭവത്തിൽ യാത്രക്കാർ റെയിൽവേ പൊലീസിൽ പരാതി നൽകി.

പണവും ഫോണുകളുമെല്ലാം കവർന്ന ശേഷം മോഷ്ടാക്കൾ യാത്രക്കാരുടെ ബാഗുകൾ ശുചിമുറിയിൽ ഉപേക്ഷ‍ിക്കുകയായിരുന്നു. സേലം കേന്ദ്രീകരിച്ചാണ് കവർച്ചാ സംഘം പ്രവർത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com