അടഞ്ഞുകിടക്കുന്ന വീടുകളിലും അമ്പലങ്ങളിലും മോഷണം; ആലുവയിൽ അഞ്ചംഗ സംഘം പിടിയിൽ

കാരോത്തുകുഴിഭാഗത്തെ ആൾത്താമസമില്ലാത്ത വീട്ടിലും, ശാസ്താ അമ്പലത്തിലും, പുളിഞ്ചുവട് മൈനൂട്ട്കാവ് ക്ഷേത്രത്തിലും മോഷണം നടത്തിയത് ഇവരാണ്
theft case 5 arrest at aluva
വീടുകളിലും അമ്പലങ്ങളിലും മോഷണം നടത്തുന്ന അഞ്ചംഗ സംഘം ആലുവയിൽ പിടിയിൽ
Updated on

കൊച്ചി : കൊച്ചിയിൽ അടഞ്ഞുകിടക്കുന്ന വീടുകളിലും അമ്പലങ്ങളിലും മോഷണം നടത്തുന്ന സംഘം പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ രാകേഷ് മണ്ഡൽ (28), ബിബിലു (26), ആസാം സ്വദേശികളായ രാഹുൽ (35), സെയ്ദുൽ (18), അബ്ദുൾ സുബഹാൻ (38) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

കാരോത്തുകുഴിഭാഗത്തെ ആൾത്താമസമില്ലാത്ത വീട്ടിലും, ശാസ്താ അമ്പലത്തിലും, പുളിഞ്ചുവട് മൈനൂട്ട്കാവ് ക്ഷേത്രത്തിലും മോഷണം നടത്തിയത് ഇവരാണ്. ക്ഷേത്രത്തിലേയും വീട്ടിലേയും വിളക്കും ഓട്ടുപാത്രങ്ങളുമാണ് സംഘം മോഷ്ടിച്ചത്.

മോഷണസംഘം സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ല. കൃത്യമായ മേൽവിലാസവും ഇല്ല. മോഷണക്കുറ്റത്തിന് അബ്ദുൾ സുബഹാൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ് സബ് ഇൻസ്പെക്ടർ പി.എം.സലിം, അസി.സബ് ഇൻസ്പെക്ടർമാരായ സുരേഷ്കുമാർ, കെ. കെ. സുരേഷ് , സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, കെ.എം.മനോജ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് .

Trending

No stories found.

Latest News

No stories found.