കൊച്ചി: മോഷണ കേസ് പ്രതി പിടിയിൽ. വരാപ്പുഴ പുത്തൽ പള്ളി തളിയത്ത് പറമ്പ് വീട്ടിൽ മണികണ്ഠൻ (42) നെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ന് രാത്രി വരാപ്പുഴ ചെട്ടി ഭാഗത്തുള്ള ബിരിയാണി സാധനങ്ങൾ വിൽക്കുന്ന കടയുടെ മേശവലിപ്പിൽ നിന്ന് പണം മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ.
അന്വേഷണ സംഘത്തിൽ ഇൻസ്പക്ടർ പ്രശാന്ത് ക്ലിൻറ്, എസ് ഐ കെ.എക്സ്.ജോസഫ്, എ എസ് ഐ മനോജ് കുമാർ,എസ് സി പി ഓ ഹരീഷ് എസ് നായർ, എം.വി.ബിനോയ്, സി പി ഒ എൽദോ പോൾ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.