മരണ വീട്ടിൽ മോഷണം; കൊല്ലം സ്വദേശിനി കൊച്ചിയിൽ പിടിയിൽ

45 ഗ്രാം സ്വർണവും, 90 കുവൈറ്റ് ദിനാറും ആണ് മോഷണം പോയത്
theft case kollam native arrested in kochi
റിൻസി ഡേവിഡ്
Updated on

കൊച്ചി: മരണ വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ. കൊല്ലം പള്ളിത്തോട്ടം ഡോൺബോസ്ക്കോ നഗറിൽ റിൻസി ഡേവിഡ് (30) നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്കൽ ആന്‍റോപുരം കുന്നത്താൻ വീട്ടിൽ പൗലോസിന്‍റെ മതാവിന്‍റെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മോഷണം നടത്തിയത്.

മുറിയിൽ സൂക്ഷിച്ചിരുന്ന 45 ഗ്രാം സ്വർണവും, 90 കുവൈറ്റ് ദിനാറും ആണ് മോഷണം പോയത്. അടുത്ത ബന്ധുവായി മരണവീട്ടിൽ അഭിനയിക്കുകയായിരുന്നു. വീട്ടുകാരെല്ലാവരും സംസ്കാര ചടങ്ങുകൾക്കായി പള്ളിയിലായിരുന്നു. വീട്ടിൽ ജോലിക്കാരി മാത്രമാണുണ്ടായിരുന്നത്. മോഷണം നടത്തിയ ഉടനെ ഓട്ടോറിക്ഷയിൽ കയറി യുവതി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വൈറ്റിലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

എ.എസ്.പി മോഹിത് റാവത്തിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.കെ സുധീർ, എസ്.ഐ പി.എം റാസിക്ക്, സിപിഒമാരായ പി.എസ് ഷിബിൻ, ഷഹാന സലിം തുടങ്ങിയവരാണുണ്ടായിരുന്നത്. ഈ സംഘമാണ് പ്രതിയെ കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.