മുവാറ്റുപുഴയിൽ ലോഡ്ജിൽ മോഷണം; നേപ്പാൾ സ്വദേശി അറസ്റ്റിൽ

വാഴപ്പിള്ളിയിലെ കവിത ലോഡ്ജിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടിവി, എസി, ജനറേറ്റർ ഉൾപ്പടെയുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്
theft case nepal native arrested
നേപ്പാൾ സ്വദേശി ഷെട്ടി ആലം
Updated on

കൊച്ചി: മുവാറ്റുപുഴയിലെ ലോഡ്ജിൽ നിന്നും ഒൻപത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച നേപ്പാൾ സ്വദേശി അറസ്റ്റിൽ. നേപ്പാൾ സമർബാരി ബർവ്വ പൊലരിയ സ്വദേശി ഷെട്ടി ആല(29) ത്തിനെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

വാഴപ്പിള്ളിയിലെ കവിത ലോഡ്ജിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടി.വി, എ.സി, ജനറേറ്റർ ഉൾപ്പടെയുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്. വാതിൽ പൊളിച്ചാണ് ഇയാൾ അകത്ത് കടന്നത്. ഇൻസപെക്ടർ ബേസിൽ തോമസ് എസ് മാരായ മാഹിൻ സലിം ബിനു വർഗീസ് എ എസ് ഐ വി.എം ജമാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com