മോഷണത്തിനിടെ സ്വന്തം മൊബൈൽ ഫോൺ മറന്നു വച്ചത് നിർണായക തെളിവായി; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

എരുമേലി സൗത്ത് മുക്കൂട്ടുതറ കരിമ്പനയിൽ കെ.ആർ. സുനിലിനെയാണ് ശിക്ഷിച്ചത്
theft case verdict

മോഷണത്തിനിടെ സ്വന്തം മൊബൈൽ ഫോൺ മറന്നു വച്ചത് നിർണായക തെളിവായി; പ്രതിക്ക് തട

Representative image
Updated on

കാഞ്ഞിരപ്പള്ളി: മോഷണ കേസിൽ പ്രതിയെ 5 വർഷത്തേക്ക് ശിക്ഷിച്ച് കോടതി. 2021 മാർച്ച് 22-ന് പുലർച്ചെ 1.45 ഓടുകൂടി അടുക്കള വാതിൽതുറന്ന് അതിക്രമിച്ചുകയറി കിടപ്പുമുറിയിൽനിന്ന് മൊബൈൽഫോൺ മോഷ്ടിച്ച കേസിലാണ് നടപടി. എരുമേലി സൗത്ത് മുക്കൂട്ടുതറ കരിമ്പനയിൽ കെ.ആർ. സുനിലിനെയാണ് ശിക്ഷിച്ചത്.

മോഷണ സമയത്ത് സുനിൽ സ്വന്തം മൊബൈൽ ഫോൺ മറന്ന് വച്ചതാണ് നിർണായക തെളിവായത്. വീട്ടിനുള്ളിൽ നടത്തിയ മോഷണത്തിന് മൂന്നുവർഷം കഠിനതടവും രാത്രിയിൽ വീടിനുള്ളിൽ അതിക്രമിച്ചുകയറിയതിന് രണ്ടുവർഷം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.

logo
Metro Vaartha
www.metrovaartha.com