ക്ഷേത്രം കുത്തിതുറന്ന് മോഷണം; പ്രതിക്കായി തെരച്ചിൽ

കഴിഞ്ഞ ദിവസം രാത്രിയിലാണ് ശ്രീകോവിലിന്‍റെ കതക് തകർത്ത് മോഷണം നടന്നത്
 ക്ഷേത്രം കുത്തിതുറന്ന് മോഷണം; പ്രതിക്കായി തെരച്ചിൽ

കൊല്ലം: കൊല്ലത്ത് ക്ഷേത്രം കുത്തിതുറന്ന് സ്വർണം മോഷ്ടിച്ചു. പുലിയില ഭഗവാൻ മുക്ക് തെക്കേടത്ത് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ശ്രീകോവിലിന്‍റെ കതക് തകർത്ത് മോഷണം നടന്നത്. വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ മാലയും പൊട്ടുമടക്കം 2 പവൻ കള്ളൻ മോഷ്ടിച്ചു. മാത്രമല്ല ക്ഷേത്ര ഓഫീസിൽ സൂക്ഷിച്ചിരുന്ന പണവും കള്ളൻ കവർന്നു. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com