
കൊച്ചി: പട്ടാപ്പകൽ വീട്ടമ്മയെ ശുചിമുറിയിൽ പൂട്ടിയിട്ട് കവർച്ച. മുവാറ്റുപുഴ സ്വദേശി മോഹനന്‍റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണവും 20,000 രൂപയും കവർന്നു.
വീട്ടമ്മയുടെ വായിൽ തുണിതിരുകി ശുചിമുറിയിൽ പൂട്ടിയശേഷമാണ് കവർച്ച നടത്തിയത്. മോഹനന്‍റെ അകന്ന ബന്ധുവായ പത്മിനിയാണ് വീട്ടിലുണ്ടായിരുന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.