മോഷണം വിവിധ ക്ഷേത്രങ്ങളിൽ: സമഗ്ര അന്വേഷണത്തിനു സാധ്യത

ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘം ഹൈക്കോടതിയിൽ ചൊവ്വാഴ്ച ഇടക്കാല റിപ്പോർട്ട് നൽകും
മോഷണം വിവിധ ക്ഷേത്രങ്ങളിൽ: സമഗ്ര അന്വേഷണത്തിനു സാധ്യത | Theft rife in Kerala temples

ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളി പുനസ്ഥാപിക്കുന്നു.

Updated on
Summary

ശബരിമലയടക്കം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിൽ നിന്നും സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും പണവും കാണാതായിട്ടുണ്ട്. കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകളിലെ ക്ഷേത്രങ്ങളിലും വൻ മോഷണം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ആനക്കൊമ്പുകളടക്കം കാണാതായെന്നാണു സൂചന.

എം.ആർ.സി. പണിക്കർ

കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ഇടനിലക്കാരൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും സുഹൃത്ത് അനന്ത സുബ്രഹ്മണ്യനെയും ചോദ്യം ചെയ്തതതിൽ നിന്നുള്ള വിവരങ്ങളായിരിക്കും പുരോഗതി റിപ്പോർട്ടിലൂടെ ദേവസ്വം ഡിവിഷൻ ബെഞ്ചിൽ സമർപ്പിക്കുക.

ശബരിമലയടക്കം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളിൽ നിന്നും സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളു പണവും കാണാതായിട്ടുണ്ട്. കൂടാതെ കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകളിലെ ക്ഷേത്രങ്ങളിൽ നിന്നും വൻതോതിലുള്ള മോഷണമാണ് നടന്നിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ആനക്കൊമ്പുകളടക്കം കാണാതായെന്നാണു സൂചന. ഇതു പരിഗണിച്ച ശേഷം ദേവസ്വം ബോർഡുകളിൽ നടന്നിട്ടുള്ള മൊത്തം ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടേക്കും.

അതിനിടെ, കേസിൽ ആരോപണ വിധേയനായി സസ്പെൻഷനിലായ ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബു കേസിൽ നിന്ന് രക്ഷപെടാൻ എൻഎസ്എസിനെ സമീപിച്ചെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ചങ്ങനാശേരി എൻഎസ്എസ് കരയോഗം ഭാരവാഹിത്വം ഇയാൾ രാജിവച്ചിരുന്നു.

2025 വരെയുള്ള ശബരിമലയിലെ സ്വർണം പൂശൽ ക്രമക്കേട് സംബന്ധിച്ച കാര്യങ്ങളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചതോടെ കേസ് ഉണ്ണിക്കൃഷ്ണൻ പോറ്റിയിലും സുഹൃത്ത് ബംഗളൂരുവിലെ കൽപ്പേഷിലും ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലും ഒതുക്കി കേസ് അവസാനിപ്പിക്കാൻ രാഷ്‌ട്രീയതലത്തിൽ നീക്കം നടക്കുന്നതായും ആരോപണമുണ്ട്.

കൽപ്പേഷിന്‍റെ പങ്ക് കണ്ടെത്താൻ ബംഗളൂരുവിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കാൻ പ്രത്യേക സംഘം തീരുമാനിച്ചിട്ടുണ്ട്. പോറ്റിയുടെ വിശ്വസ്തനായിരുന്നു കൽപ്പേഷ്. ഇയാളും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പോറ്റിയുമടങ്ങുന്ന സംഘമാണ് മോഷണത്തിന്‍റെ രൂപരേഖ തയാറാക്കിയതെന്ന് പ്രത്യേക അന്വേഷണ സംഘം വിശ്വസിക്കുന്നു. അതേസമയം കൽപ്പേഷിന്‍റെ ഫോൺ ദിവസങ്ങളായി സ്വിച്ച് ഓഫാണ്. മറ്റൊരു സുഹൃത്തായ നാഗേഷിന്‍റെ ഫോണും സ്വച്ച് ഓഫാണ്.

പാളികളിൽ നിന്ന് ഇളക്കിമാറ്റിയതിന്‍റെ ബാക്കി 474 ഗ്രാം സ്വർണം ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് കൈപ്പറ്റിയത് കൽപ്പേഷാണെന്നാണ് പോറ്റി മൊഴി നൽകിയത്. എന്നാൽ അന്വേഷണ സംഘം ഇതു വിശ്വസിച്ചിട്ടില്ല. ഇന്ന് കോടതി കേസ് പരിഗണിക്കാനിരിക്കെ മുദ്രവച്ച കവറിലായിരിക്കും സംഘം റിപ്പോർട്ട് നൽകുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com