ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കൊള്ളയടിക്കാൻ ശ്രമം; 21 ലക്ഷം കത്തി നശിച്ചു

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഷ്ണു നഗറിലെ ഒരു ദേശസാൽകൃത ബാങ്കിന്‍റെ എടിഎമ്മിനാണ് തീപിടിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

താനെ: ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തു പണം കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ എടിഎമ്മിന് തീപിടിച്ചു. 21 ല‍ക്ഷം രൂപയാണ് കത്തി നശിച്ചത്. ഗ്യാസ് കട്ടറിൽ നിന്നുണ്ടായ കനത്ത ചൂടിൽ മെഷീന് തീപിടിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഷ്ണു നഗറിലെ ഒരു ദേശസാൽകൃത ബാങ്കിന്‍റെ എടിഎമ്മിനാണ് തീപിടിച്ചത്. ഷട്ടറിന്‍റെ ലോക്ക് തകർത്ത് അകത്ത് കയറിയ അജ്ഞാതർ എടിഎം തുറക്കാൻ ഗ്യാസ് കട്ടർ ഉപയോഗിക്കുകയായിരുന്നു. എടിഎമ്മിനുള്ളിലെ ഭാഗങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചു. 2111800 ലക്ഷത്തോളം രൂപയാണ് കത്തിചാരമായത്. പൊലീസ് സംഭവത്തിൽ കേസെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com