നാഗഞ്ചേരി സെന്റ് ജോര്ജ് യാക്കോബായ പളളിയുടെയുടെയും ഓഫീസിന്റെയും പൂട്ട് തകർത്ത് കവർച്ച

പ്യൂണ്‍ പള്ളിയിലെത്തിയപ്പോള്‍ വാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്
നാഗഞ്ചേരി സെന്റ് ജോര്ജ് യാക്കോബായ പളളിയുടെയുടെയും ഓഫീസിന്റെയും പൂട്ട് തകർത്ത് കവർച്ച

കോതമംഗലം: നാഗഞ്ചേരി സെന്റ് ജോർജ് യാക്കോബായ പളളിയുടെയുടെയും ഓഫീസിൻ്റെയും പൂട്ട് തകർത്ത് മോഷ്ടാക്കൾ കവർച്ച നടത്തി. പ്യൂണ്‍ പള്ളിയിലെത്തിയപ്പോള്‍ വാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്.

പള്ളിയുടേയും ഭക്തസംഘടനകളുടേയും ഓഫിസുകളുടെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് അകത്തുകടന്നത്.പള്ളി അധികൃതര്‍ പിന്നീട് കോട്ടപ്പടി പോലിസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേക്ഷണം ആരംഭിക്കുകയും ചെയ്തു.

തെളിവ് ശേഖരണത്തിനായി ഡോഗ് സ്‌ക്വാഡിന്റേയും ഫോറന്‍സിക് വിദഗ്ദരുടേയും സേവനവും ഉപയോഗപ്പെടുത്തി. ഓഫിസില്‍ നിന്ന് നാല്പതിനായിരത്തോളം രൂപയും ഒരു മൊബൈല്‍ഫോണും നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ പറഞ്ഞു.ഭണ്ഡാരത്തില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com