മോഷണത്തിനു പരിധിയില്ല; റെയ്ൽവേ ട്രാക്കിലെ 25000 വോൾട്ടിന്‍റെ വൈദ്യുതി ലൈൻ‌ മുറിച്ചുമാറ്റി മോഷ്ടാക്കൾ

ബിഹാറിലെ ഗയ-പട്ന സെക്ഷനിലാണ് ഈ ഞെട്ടിപ്പിക്കുന്ന മോഷണം നടന്നത്
The 25,000-volt power line on the railway track was cut and removed

റെയ്ൽവേ ട്രാക്കിലെ 25000 വോൾട്ടിന്‍റെ വൈദ്യുതി ലൈൻ‌ മുറിച്ചുമാറ്റി

file image

Updated on

പാട്ന: മോഷണത്തിന് പരിധികളൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബിഹാറിൽ നിന്നുള്ള മോഷ്ടാക്കൾ. റെയ്ൽവേ ട്രാക്കിനു മുകളിലെ 25000 വോൾട്ടിന്‍റെ വൈദ്യുതി ലൈനാണ് ഇവർ മുറിച്ചുകടത്തിയത്. ബിഹാറിലെ ഗയ-പട്ന സെക്ഷനിലാണ് ഈ ഞെട്ടിപ്പിക്കുന്ന മോഷണം നടന്നത്. തെഹ്ത-ജഹനാബാദ് റെയ്ൽവേ സ്റ്റേഷനുകൾക്കിടയിലെ വൈദ്യുതി ലൈനാണ് വ്യാഴാഴ്ച പുലർച്ചെ മൂന്നിന് മോഷ്ടിച്ചത്. ഇതേ തുടർന്ന് ട്രെയ്ൻ സർവീസ് മൂന്നു മണിക്കൂറോളം തടസപ്പെട്ടു.

വിവരം പുറത്തുവന്നതോടെ അന്വേഷണം നടത്തിയ റെയിൽവെ സുരക്ഷാസേന മോഷ്ടിക്കപ്പെട്ട വൈദ്യുതി ലൈൻ കണ്ടെടുത്തു. എന്നാൽ മോഷ്ടാക്കളെപ്പറ്റി വിവരമൊന്നും ലഭിച്ചില്ല. 100 മീറ്ററോളം നീളം വരുന്ന വൈദ്യുതി ലൈനാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഈസ്റ്റ് സെൻട്രൽ റെയ്ൽവേ ചീഫ് പബ്ലിക് ഓഫീസർ സരസ്വതി ചന്ദ്ര പറഞ്ഞു.

വൈദ്യുതി ലൈൻ മുറിക്കപ്പെട്ട ട്രാക്കിലൂടെയുള്ള ട്രെയ്ൻ സർവീസ് തടസപ്പെട്ടിരുന്നു. തുടർന്ന് സിംഗിൾ ട്രാക്കിലൂടെയാണ് ട്രെയ്നുകൾ കടത്തിവിട്ടത്. പിന്നീട് റെയ്ൽവേയുടെ ഇലക്‌ട്രിക്കൽ വിഭാഗമെത്തി അറ്റകുറ്റപ്പണി നടത്തി രാവിലെ 6.30ഓടെ ലൈൻ പൂർവസ്ഥിതിയിലാക്കി. സംഭവത്തിൽ പ്രതികളെ പിടികൂടാൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com