

ഒന്നര വയസുകാരിയുടെ മുന്നിലിട്ട് സഹോദരിയെ പീഡിപ്പിച്ചു
തിരുവല്ല: തിരുവല്ലയിൽ ഒന്നര വയസുകാരിയുടെ മുന്നിലിട്ട് 14 വയസുളള സഹോദരിയെ പീഡിപ്പിച്ചു. തിരുവല്ല കുറ്റൂരിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികളുടെ 14 വയസുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ബംഗാൾ സ്വദേശികളായ പ്രതികളെ പൊലീസ് പിടികൂടി.
പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു. അച്ഛനും അമ്മയും ജോലിയ്ക്ക് പോയ സമയത്ത് അതിക്രമിച്ച് വീടിനുളളിൽ കയറി ഒന്നര വയസുകാരിയുടെ വായ പൊത്തിയ ശേഷമായിരുന്നു സഹോദരിയെ പീഡിപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്