തിരുവനന്തപുരം വിമാനത്താവളത്തില്‍ 10 കോടിയുടെ കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

പിടിയിലായത് തായ്‌ലൻഡില്‍ അവധിക്കാല ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥികൾ
thiruvananthapuram airport 10 crore hybrid cannabis seized

തിരുവനന്തപുരം വിമാനത്താവളത്തില്‍ 10 കോടിയുടെ കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Updated on

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട.10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി 2 വിദ്യാർഥികൾ പിടിയിൽ. ബാങ്കോക്കിൽ നിന്നും സിങ്കപ്പൂർ വഴി തിരുവനന്തപുരത്ത് എത്തിയ മലപ്പുറം സ്വദേശികളായ 23കാരനും 21 കാരിയുമാണ് ഞായറാഴ്ച രാത്രിയില്‍ പിടിയിലാവുന്നത്.

ബംഗളൂരുവിലെ വിദ്യാർഥികളായ ഇരുവരും തായ്‌ലൻഡില്‍ അവധിക്കാല ആഘോഷം കഴിഞ്ഞാണ് കഞ്ചാവുമായി മടങ്ങിയെത്തിയത്. ബാഗുകളുടെ എക്സറേ പരിശോധനയിൽ സംശയം തോന്നിയ കസ്റ്റംസ് വിശദമായി നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് ഇവർ പിടിയിലാവുന്നത്.

പിടിച്ചെടുത്ത കഞ്ചാവ് ബംഗളൂരുവിലും മംഗളൂരുവിലും വിൽപ്പന നടത്തുന്നതിനാണ് എത്തിച്ചത് എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് വിവരം. ഇരുവരേയും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയാണെന്നും കസ്റ്റംസ് അറിയിച്ചു. സമീപകാലത്തായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com