ശരീരത്തിനുള്ളിലും വിമാനത്തിന്‍റെ സീറ്റിനടിയിലുമായി ഒളിച്ച് കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

327 ഗ്രാം തൂക്കമുളള 23.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
thiruvananthapuram customs air intelligence gold seized
thiruvananthapuram customs air intelligence gold seized

തിരുവനന്തപുരം: ശരീരത്തിനുള്ളിലും വിമാനത്തിന്‍റെ സീറ്റിനടിയിലുമായി ഒളിച്ച് കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടി. 2 വ്യത്യസ്ത സംഭവങ്ങളിലായി 728 ഗ്രാം തൂക്കമുള്ള സ്വർണമാണ് കസ്റ്റംസിന്‍റെ എയർ ഇന്‍റലിജൻസ് യൂണിറ്റ് പിടികൂടിയത്.

ദുബായില്‍നിന്ന് ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന്, ശരീരത്തിനുളളില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന് കാപ്‌സ്യൂകളാണ് പരിശോധനയില്‍ കണ്ടെടുത്തത്. 327 ഗ്രാം തൂക്കമുളള 23.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുവസ്തുക്കളുമായി കൂടിക്കുഴച്ചിരുന്ന സ്വര്‍ണ്ണത്തെ കസ്റ്റംസിന്‍റെ ലാബിലെത്തിച്ചാണ് വേര്‍തിരിച്ചെടുത്തത്. ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com