
ലാഭം വാഗ്ദാനം ചെയ്ത് ഷെയർ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് 25 കോടി; പ്രതി അറസ്റ്റിൽ
representative image
കൊച്ചി: ഷെയർ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ വ‍്യവസായിയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിനി സജിതയാണ് അറസ്റ്റിലായത്. വ‍്യവസായിയിൽ നിന്നും 25 കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു കേസ്.
തട്ടിയെടുത്ത മൂന്ന് ലക്ഷം രൂപ സജിതയുടെ ബാങ്ക് അക്കൗണ്ടിൽ വന്നതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചി സൈബർ പൊലീസ് സജിതയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.