
തിരുവനന്തപുരം: കിളിമാനൂരിൽ കള്ളനോട്ടുമായി ഒരാൾ പിടിയിൽ. കണ്ണൂർ പത്തനാപുരം സ്വദേശി അബ്ദുൾ റഷീദ് എന്നയാളാണ് പിടിയിലായത്.
ഇയാൾ 2 കടകളിലായി 500 രൂപ വീതമുള്ള കള്ള നോട്ടുകൾ നൽകി സാധനം വാങ്ങിയിരുന്നു. എന്നാൽ സംശയം തോന്നിയ നാട്ടുകാർ ഇയാളെ പിന്തുടർന്ന ശേഷം പൊലീസിനെ വിവരം അറിയിക്കുകയിരുന്നു.
തുടർന്ന് പൊലീസ് എത്തിയതിനു ശേഷം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 500 രൂപയുടെ 15 കള്ളനോട്ടുകൾ കൂടി കണ്ടെടുത്തു. കള്ളനോട്ടിന്‍റെ ഉറവിടത്തിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.