ജോബ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിലെ വനിതാ ജീവനക്കാരെ ആക്രമിച്ചവർ പിടിയിൽ

ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ കളമശേരിയിലുള്ള ജോബ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്
പ്രതികൾ
പ്രതികൾ
Updated on

കളമശേരി: ജോബ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി വനിതാ ജീവനക്കാരെ ആക്രമിച്ച് പാസ്‌പോര്‍ട്ടും പണമടങ്ങിയ ബാഗും മറ്റും കവർന്ന കേസിലെ പ്രതികള്‍ കളമശേരി പൊലീസിന്‍റെ പിടിയിലായി. കൊല്ലം, തേവലക്കര, ചവറ, ജോമി ലാന്‍ഡ് വീട്ടില്‍, ജോമി ജയിംസ് (45). കൊല്ലം, തേവലക്കര, ചവറ, വടക്കല്‍ പുതുവേലില്‍ വീട്ടില്‍ യേശുദാസ് (36) എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ കളമശേരിയിലുള്ള ജോബ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സ്ഥാപനത്തിലെത്തിയ പ്രതികള്‍ യാതൊരു പ്രകോപനവുമില്ലാതെ വനിതാ ജീവനക്കാരെയടക്കം മര്‍ദിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സ്ഥാപനത്തില്‍ ഉണ്ടായിരുന്ന പാസ്‌പോര്‍ട്ടും ജീവനക്കാരന്‍റെ പണമടങ്ങിയ ബാഗും എടുത്ത് കടന്നു കളയുകയായിരുന്നു.

വനിതാ ജീവനക്കാരിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശേരി പൊലീസ്, പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുകയും. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ എറണാകുളം ബോള്‍ഗാട്ടി ഭാഗത്ത് ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിക്കുകയും. ഇന്നലെ രാത്രിയോടെ കളമശേരി പൊലീസ് സബ് ഇൻസ്പെക്ടർ ബാബു, സീനിയർ സി.പി.ഓ . മാരായ അനില്‍ കുമാര്‍, അരുണ്‍ കുമാര്‍, അനൂജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഒളിച്ചു താമസിച്ചിരുന്ന വീട്ടില്‍ നിന്നും പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com