ഗോവയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദിയുമായി മൂന്നു പേർ അറസ്റ്റിൽ

സാധാരണയായി പെർഫ്യൂം വ്യവസായത്തിനാണ് തിമിംഗല ഛർദി ഉപയോഗിക്കാറുള്ളത്
Three arrested with ambergris worth crores in Goa

ഗോവയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദിയുമായി മൂന്നു പേർ അറസ്റ്റിൽ

Updated on

പനജി: വിപണിയിൽ കോടികൾ വിലമതിക്കുന്ന അംബർഗ്രീസ് (തിമിംഗല ഛർദി) പിടികൂടി ഗോവ പൊലീസ്. തിമിംഗല ഛർദി കൈവശം വെച്ചതിന് മൂന്നുപേരെ അറസ്റ്റു ചെയ്തു. ഗോവ സ്വദേശികളായ സായ്നാഥ് (50) രത്നകാന്ത് (55) മഹാരാഷ്ട്ര സ്വദേശിയായ യോഗേഷ് (40) എന്നിവരാണ് പിടിയിലായത്.

സാംഗോ ഗ്രാമത്തിൽ കാറിൽ കൊണ്ടുപോവുകയായിരുന്ന തിമിംഗല ഛർദി പൊലീസ് പിടികൂടുന്നത്. 5.75 കിലോ ഗ്രാം ഭാരം വരുന്ന ഛർദിയാണ് പിടികൂടിയത്. സാധാരണയായി പെർഫ്യൂം വ്യവസായത്തിനാണ് തിമിംഗല ഛർദി ഉപയോഗിക്കാറുള്ളത്.

വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 2 പ്രകാരം സ്പേം തിമിംഗലങ്ങളുടെ ആംബർഗ്രീസ് അഥവാ തിമിംഗല ഛർദി കൈവശം വയ്ക്കുന്നതോ സൂക്ഷിക്കുന്നതോ നിയമപ്രകാരം കുറ്റകരമാണ്. തിമിംഗല ഛർദിയുടെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com