
ആലുവയിലെ ആഡംബര ഫ്ലാറ്റിൽ എംഡിഎംഎയുമായി സിനിമാ ബൗൺസർമാർ; 3 പേർ പിടിയിൽ
ആലുവയിലെ ആഡംബര ഫ്ളാറ്റിൽ നിന്നും എംഡിഎംഎയുമായി സിനിമാ മേഖലയിലെ ബൗൺസർമാരായ മൂന്ന് പേർ പിടിയിൽ. തൃശൂർ സ്വദേശികളായ ഷെറിൻ തോമസ്, വിപിൻ വിത്സൺ, ആലുവ സ്വദേശി ബിനാസ് പരീത് എന്നിവരെയാണ് ആലുവ എക്സസൈ് സംഘം പിടികൂടിയത്. രണ്ട് കേസുകളിലായി ഒരു ഗ്രാമിൽ താഴെ എംഡിഎംഎയും കാറുമാണ് ദേശീയപാതയിൽ മുട്ടം അസിറ്റ് സമിറ്റ് സ്യൂട്ട് അപ്പാർട്ടുമെന്‍റിൽ നിന്നും പിടികൂടിയത്.
സിനിമ മേഖലയിൽ എക്സസൈ് - പൊലീസ് പരിശോധന വ്യാപകമായതിനാൽ താരങ്ങളുടെ സുരക്ഷ ചുമതല വഹിക്കുന്ന ബൗൺസർമാർ മുഖേന മയക്കുമരുന്ന് കൈമാറുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.