കോട്ടയത്ത് 12.55 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

ഗൂഗിള്‍ പേ വഴി പണം വാങ്ങിയാണ് ഇവര്‍ എംഡിഎംഎ വിറ്റിരുന്നത്
Three people, including a couple, arrested with MDMA

എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

Updated on

കോട്ടയം: രാസലഹരിയായ എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. സുബി ജബ്ബാര്‍, ഭാര്യ അല്‍സിയ ജമാലുദ്ദീന്‍, മനു എന്നിവരാണ് പിടിയിലായത്. കോട്ടയം ചെങ്ങളത്തുള്ള വാടകവീട്ടില്‍ നിന്നാണ് ദമ്പതികളെ പിടികൂടിയത്.

ഇവരുടെ കൂട്ടാളിയായ കോട്ടയം മൂലേടം സ്വദേശി മനുവിനെ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് ഓട്ടോറിക്ഷയില്‍ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടിയിരുന്നു. കോട്ടയം കുമരകം റൂട്ടില്‍ ചെങ്ങളത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ദമ്പതികളെ കുറിച്ച് വിവരം ലഭിച്ചത്. ദമ്പതികളുടെ പക്കല്‍ നിന്ന് 12.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഗൂഗിള്‍ പേ വഴി പണം വാങ്ങിയാണ് ഇവര്‍ എംഡിഎംഎ വിറ്റിരുന്നത്. കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ദര്‍ഷകിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

logo
Metro Vaartha
www.metrovaartha.com