കുടിലിന് തീപിടിച്ച് മൂന്ന് വയസുകാരി അടക്കം 3 പേർ മരിച്ചു

കുടുംബം ഉറങ്ങിക്കിടന്ന കുടിലിനാണ് തീപിടിച്ചത്
Three people, including a three-year-old girl, died after a hut caught fire.

കുടിലിന് തീപിടിച്ച് മൂന്ന് വയസുകാരി അടക്കം 3 പേർ മരിച്ചു

symbolic image

Updated on: 

ദിയോറിയ: ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ കുടിലിന് തീപിടിച്ച് മൂന്നു വയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ 1.30ഓടെ നോനാപാർ ഗ്രാമത്തിലായിരുന്നു സംഭവം.

ജിതേന്ദ്ര പ്രസാദ് (32), മകൾ ഷാനി (3), ജിതേന്ദ്ര പ്രസാദിന്‍റെ ഇളയ സഹോദരൻ ബാൽ കിഷൻ (23) എന്നിവരാണ് മരിച്ചത്. പെൺകുട്ടിയുടെ അമ്മ ലീലയ്ക്ക് (28) ഗുരുതരമായി പൊള്ളലേറ്റു. ഇവർ ദിയോറിയയിലെ മഹർഷി ദേവ്രഹ ബാബ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

കുടുംബം ഉറങ്ങിക്കിടന്ന കുടിലിനാണ് തീപിടിച്ചത്. തീ അതിവേഗം പടർന്നതോടെ ജിതേന്ദ്രയും ഷാനിയും ബാൽ കിഷനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗ്രാമവാസികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com