അമ്മയെ തലയ്ക്കടിച്ച് കൊന്നു; മകളും, കാമുകനും അറസ്റ്റിൽ

തങ്കമണി മരിച്ചത് ശനിയാഴ്ച
 തങ്കമണി മരിച്ചത് ശനിയാഴ്ച

മകളും, കാമുകനും അറസ്റ്റിൽ

Updated on

തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ മകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ സ്വദേശിനി തങ്കമണിയെ കൊലപ്പെടുത്തിയതിനാണ് മകൾ സന്ധ്യയെയും കാമുകൻ നിധിനെയും പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല ചെയ്യപ്പെട്ടത്. തലയിടച്ച് വീണ് അമ്മ മരിച്ചുവെന്നാണ് മകൾ പറഞ്ഞിരുന്നത്.

എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് അടിയേറ്റതാണ് മരണകാരണമെന്ന് പുറത്തുവന്നതോടെയാണ് മകൾ കുടുങ്ങിയത്. 45 വയസുകാരിയായ മകൾ സന്ധ്യയും 27 വയസുകാരനായ അയൽവാസി നിധിനും ചേർന്ന് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പറമ്പിൽ കൊണ്ടു ഇടുകയായിരുന്നു.

ഇവരുടെ സ്വർ‌ണാഭരണം തട്ടിയെടുക്കുന്നതിനായിട്ടാണ് കൊല നടത്തിയത്. തങ്കമണിയുടെ ഏകമകളാണ് സന്ധ്യ. ഇവർക്ക് ഭർത്താവും മകനുമുണ്ട്. നിധിൻ അവിവാഹിതനാണ്. കൊല നടത്തിയശേഷം അമ്മ തലയടിച്ച് വീണ് മരിച്ചുവെന്ന് ഭർത്താവിനെയും കുടുംബക്കാരെയും ഇവർ വിശ്വസിപ്പിക്കുകയായിരുന്നു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com