ബംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ച് തിരുവനന്തപുരത്ത് വിൽപ്പന; തൃശൂർ സ്വദേശി അറസ്റ്റിൽ

കഞ്ചാവ് കടത്തിയതിന് ഇയാൾക്കെതിരേ ഹൈദരാബാദിലും എംഡിഎംഎ വിൽപ്പന നടത്തിയതിന് പൂവാർ പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്
Thrissur native arrested for smuggling drugs from Bengaluru and selling them in Thiruvananthapuram

ബംഗളൂരുവിൽ നിന്നും ലഹരി എത്തിച്ച് തിരുവനന്തപുരത്ത് വിൽപ്പന; തൃശൂർ സ്വദേശി അറസ്റ്റിൽ

file

Updated on

തിരുവനന്തപുരം: ബംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് ലഹരി മരുന്നെത്തിച്ച് വിൽപ്പന നടത്തിയിരുന്ന ആൾ അറസ്റ്റിൽ. തൃശൂർ സ്വദേശി ഫഹാസാണ് (27) അറസ്റ്റിലായത്.

പ്രതിയിൽ നിന്ന് 40 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസിനു ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിനു സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.

കഞ്ചാവ് കടത്തിയതിന് ഇയാൾക്കെതിരേ ഹൈദരാബാദിലും എംഡിഎംഎ വിൽപ്പന നടത്തിയതിന് പൂവാർ പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്.

മുമ്പ് ടാക്സി സർവീസ് നടത്തിയിരുന്ന പ്രതി പിന്നീട് ലഹരി മരുന്ന് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com