
കള്ളുഷാപ്പില്‍ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ച് കൊന്നു
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ച് കൊന്നു. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ജ്യേഷ്ഠന്‍ വിഷ്ണു ഒളിവിൽ പോയി.
കഴിഞ്ഞ ദിവസം വൈകിട്ട് ആനന്ദപുരം കള്ള് ഷാപ്പില്‍ വച്ച് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തർക്കം മൂത്തതോടെ, വിഷ്ണു യദുകൃഷ്ണനെ കുപ്പിയും വടിയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യദുകൃഷ്ണനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനു പിന്നാലെ വിഷ്ണു രക്ഷപെട്ടു. സംഭവത്തിൽ കേസെടുത്ത പുതുക്കാട് പൊലീസ് പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്.