

ഇസ്മായിൽ പൊന്നൻ.
ഷാർജ: സമൂഹ മാധ്യമമായ ടിക്ക് ടോക്കിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശി ഇസ്മായിൽ പൊന്നൻ (40) ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലുപേരെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തു.
ടിക് ടോക്കിൽ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ടിക്ക് ടോക്കിലെ വെല്ലുവിളിക്കു ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്‌ദയിൽ ഇസ്മായിൽ എത്തുകയായിരുന്നു എന്നാണ് സൂചന.
പൊതുസ്ഥലത്തുവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ഷാർജ പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഇസ്മായിൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു ഇസ്മായിൽ. ഭാര്യയും മക്കളും നാട്ടിലാണ്.