യുവതിയുടെ തല വികൃതമാക്കിയ നിലയിൽ; ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ

പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ്
tirupur nurse murder husband arrest

രാജേഷ് ഖന്ന | ചിത്ര

Updated on

ചെന്നൈ: തമിഴ്‌നാട് തിരുപ്പൂരിലെ നഴ്സിന്‍റെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റില്‍. മധുരൈ സ്വദേശിനി ചിത്രയെ (28) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷ് ഖന്നയാണ് പിടിയിലായത്.

തിരുപ്പൂർ പല്ലടം റോഡ് കലക്റ്ററേറ്റ് ഓഫിസിനു സമീപമുള്ള പൂമ്പുഹാർ നഗർ പ്രദേശത്തെ ഒരു ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. യുവതിയുടെ തല കല്ലുകൊണ്ടിടിച്ച് വികൃതമാക്കിയ നിലയിലായിരുന്നു.

തിരുപ്പൂർ പല്ലടത്തെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സായിരുന്നു ചിത്ര. ഭർത്താവ് രാജേഷ് ഖന്നയുമായി വേർപിരിഞ്ഞ് കുട്ടിയുമായി മാറി താമസിക്കുകയായിരുന്ന ചിത്ര, 20 ദിവസങ്ങൾക്കു മുമ്പാണ് ജോലിയിൽ പ്രവേശിക്കുന്നത്.

രാജേഷ് ഇവരെ തിരികെ കൂട്ടിക്കൊണ്ടുപോകാൻ വന്നപ്പോഴാണ് ക്രൂരകൊലപാതകം നടത്തുന്നതെന്ന് തിരുപ്പൂർ പൊലീസ് പറയുന്നു. ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി 3 പ്രത്യേക പൊലീസ് സംഘങ്ങളെയും രൂപീകരിച്ചിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് എന്നും മധുര അളങ്കനല്ലൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. രാജേഷ് ലഹരിക്കടിമയാണെന്ന് പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com