കാമുകിയുമായി പിണങ്ങിയതിന് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; ഒഡീഷ സ്വദേശി അറസ്റ്റിൽ

വെള്ളിയാഴ്ച പുലർച്ചയോടെ മലമ്പുഴ പന്നിമടയിൽ കൊട്ടെക്കാടിന് സമീപമായിരുന്നു സംഭവം
22 year old arrested for sabotage train by placing  piece of wood in railway track palakkad

ബിന്ദാമാലിക്

Updated on

പാലക്കാട്: കാമുകിയുമായി പിണങ്ങിയതിന് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച ഒഡീഷ സ്വദേശി അറസ്റ്റിൽ. 22 കാരനായ ബിന്ദാമാലിക് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചയോടെ മലമ്പുഴ പന്നിമടയിൽ കൊട്ടെക്കാടിന് സമീപമായിരുന്നു സംഭവം. കന്യാകുമാരി ദി ബ്രുഗഡ് വിവേക് എക്സ്പ്രസാണ് അട്ടിമറിക്കാൻ ശ്രമിച്ചത്.

പ്രതി റെയിൽവേ ട്രാക്കിൽ തടിക്കഷണം വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചത് ലോക്കോ പൈലറ്റ് കണ്ടിരുന്നു. തുടർന്ന് ട്രെയിൻ നിർത്തിയതിനാലാണ് അപകടം ഒഴിവായത്. കാമുകിയുമായി പിണങ്ങിയ വിഷമത്തിലാണ് ഇയാൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇയാൾ മദ‍്യപിച്ച് കാമുകിയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടെ ട്രെയിൻ അട്ടിമറിക്കുമെന്ന് പറഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com