കുഞ്ഞിന് വിഷം കൊടുത്തു കൊന്നു; ഭാര്യയുടെ പരാതിയിൽ സൈനികൻ അറസ്റ്റിൽ

പ്രതിയെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Tripura Jawan Poisons 1-Year-Old Daughter under arrest

കുഞ്ഞിന് വിഷം കൊടുത്തു കൊന്നു; ഭാര്യയുടെ പരാതിയിൽ സൈനികൻ അറസ്റ്റിൽ

Updated on

അഗർത്തല: ഒരു വയസുള്ള പെൺകുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തി എന്ന പരാതിയിൽ ത്രിപുര സ്റ്റേറ്റ് റൈഫിൾസ് (ടിഎസ്ആർ) ഉദ്യോഗസ്ഥനായ അച്ഛന്‍ അറസ്റ്റിൽ. ത്രിപുരയിലെ കോവൈ ജില്ലയിലാണ് സംഭവം. ഭാര്യയുടെ പരാതിയിൽ 10-ാം ബറ്റാലിയൻ ടിഎസ്ആറിലെ രതിന്ദ്ര ദേബ്‌ബർമ എന്നയാളെ പൊലീസ് അറസ്റ്റ് ചെയു. കോടതിൽ ഹാജരാക്കിയല ഇയാളെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മിതാലിയുടെ സഹോദരിയുടെ വീട്ടിൽ വച്ചാണ് സംഭവം. സഹോദരിയുടെ മകനെയും കുഞ്ഞിനേയും ബിസ്‌കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് രതീന്ദ്ര കടയിലേക്ക് കൊണ്ടുപോയി എന്നാണ് ഭാര്യയുടെ മൊഴി. എന്നാൽ തിരികെയെത്തിയ കുട്ടി തുടർച്ചയായി ഛർദ്ദിക്കാൻ തുടങ്ങിയതോടെ കുട്ടിയുടെ വായിൽ നിന്ന് മരുന്നിന്‍റെ രൂക്ഷഗന്ധം ശ്രദ്ധിച്ചു. ഭർത്താവിനോട് ഇതേപ്പറ്റി ചോദിച്ചെങ്കിലും അയാൾ അത് നിഷേധിച്ചു.

പിന്നാലെ കുട്ടിയെ ആദ്യം ഖോവായ് ജില്ലാ ആശുപത്രിയിലും പിന്നീട് അഗർത്തല ജിബി ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പിന്നാലെയാണ് ഭാര്യയായ മിതാലി ഭർത്താവിനെതിരേ പൊലീസിന് പരാതി നൽകിയത്.

മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നും ആൺകുട്ടി ജനിക്കാത്തതിലുള്ള വിരോധമാണ് 2 പെൺമക്കളിൽ ഇളയകുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് മിതാലി പൊലീസിനോട് പറഞ്ഞത്. ഭർത്താവിന് എപ്പോഴും ഒരു ആൺകുട്ടിയെ വേണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ രണ്ടാമതും പെൺകുട്ടി ജനിച്ചതിൽ അസന്തുഷ്ടനായിരുന്ന ഇയാൾ തന്നോട് നിരന്തരം അപമര്യാദയായി പെരുമാറിയെന്നും ഇവർ മൊഴിയിൽ പറയുന്നു. ഭർത്താവിന് വധശിക്ഷ നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com